₹500 രൂപയുടെ ലാപ്ടോപ്, ഇത് സത്യമാണ്...


തിരുവനന്തപുരം : കുടുംബശ്രീ അംഗങ്ങളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ കെഎസ്എഫ്ഇ -കുടുംബശ്രീ പദ്ധതിക്ക് തുടക്കമായി.

കേരളത്തിലെ 45 ലക്ഷത്തോളം കുടുംബശ്രീ-അയല്‍ക്കൂട്ടം അംഗങ്ങളെയാണ് പദ്ധതിയില്‍ ചേര്‍ക്കുക. പ്രതിമാസം 500 രൂപ വീതം വച്ച് 30 മാസം കൊണ്ട് തീരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു.

ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ക്ക്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ടി വി നല്‍കുന്നതിനുള്ള പദ്ധതിയും കെഎസ്എഫ്ഇ ആവിഷ്‌കരിച്ചിട്ടുണ്ട്.