ന്യൂഡൽഹി : കേരള വിരുദ്ധ പ്രസ്‌താവന നടത്തിയ മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിൾ ഫോർ ആനിമൽസ്‌ സംഘടനയുടെ വെബ്‌സൈറ്റ് കേരള സൈബർ വാരിയേഴ്‌സ്‌ ഹാക്ക്‌ ചെയ്‌തു. ആന കൊല്ലപ്പെട്ട ദുഃഖകരമായ സംഭവത്തെ തരംതാണ രാഷ്ട്രീയത്തിന്‌ മനേക ഉപയോഗിച്ചെന്ന്‌ ഇവർ സൈറ്റിൽ രേഖപ്പെടുത്തി.

മുൻ മന്ത്രിയും ലോക്‌സഭാംഗവുമായ ഒരാൾ വ്യാജപ്രചാരണം നടത്തുന്നത്‌ രാജ്യത്തിന്‌ ഭീഷണിയാണെന്നും സൈബർ വാരിയേഴ്‌സ് രേഖപ്പെടുത്തി.