പ്ലസ് ടു ഫലം പ്രഖ്യാപിച്ചു : 85.13%; സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 100 ശതമാനം; 114 സ്കൂളുകള്‍ക്ക് 100 ശതമാനം വിജയം.


സംസ്ഥാനത്ത് പ്ലസ് ടു ഫലം വിദ്യാഭ്യസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം രണ്ട് ഘട്ടങ്ങളായാണ് പരീക്ഷകള്‍ നടത്തിയിരുന്നത്.

85.13 ശതമാനം പേര്‍ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകള്‍ പ്ലസ് ടുവിന് സമ്പൂര്‍ണ വിജയം നേടി. ക‍ഴിഞ്ഞ തവണത്തേതിനെക്കാള്‍ .77 ശതമാനം അധികമാണ് വിജയ ശതമാനം. 319782 പേര്‍ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി

അണ്‍ എയിഡഡ് സൂളുകളില്‍ 81.33 ശതമാനം പേര്‍ ഉപരിപധനത്തിന് യോഗ്യ നേടി. 243 വിദ്യാര്‍ത്ഥികള്‍ക്ക് 1200 മാര്‍ക്ക് ലഭിച്ചു. എറ്റവും കൂടുതല്‍ കുട്ടികള്‍ എ പ്ലസ് നേടിയത് മലപ്പുറത്താണ്. 114 സ്കൂളുകള്‍ക്കും 100 ശതമാനം വിജയം കരസ്തമാക്കി