ലൈബ്രറി കൗൺസിൽ ചപ്പാരപ്പടവ് പഞ്ചായത്ത് നേതൃസമിതി പി.പി.ഇ കിറ്റുകൾ നൽകി.

ചപ്പാരപ്പടവ് : ലൈബ്രറി കൗൺസിൽ ചപ്പാരപ്പടവ് പഞ്ചായത്ത് നേതൃസമിതി ചപ്പാരപ്പടവ് സ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി. എൻ 95 മാസ്ക്ക് ഉൾപ്പെടെ ഗുണനിലവാരമുള്ള 36 കിറ്റുകളാണ് ആദ്യഘട്ടമായി നൽകിയത്.

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.രാമചന്ദ്രനിൽ നിന്നും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ കിറ്റുകൾ ഏറ്റുവാങ്ങി. മെഡിക്കൽ ഓഫീസർ ഡോ.അരുൺ ശങ്കർ, ഡോ.ടിനു, വി.ഉണ്ണിക്കൃഷ്ണൻ, സി.കെ.അജീഷ്, പി.രമേശൻ എന്നിവർ സംസാരിച്ചു