ഖാദി മേഖലയിൽ സർക്കാരിന്റെ ഓണ സമ്മാനം, ഖാദി തൊഴിലാളികളുടെ ഉത്സവബത്ത 1500ല്‍ നിന്ന് 1750 രൂപയായി വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം : ഖാദി തൊഴിലാളികളുടെ ഉത്സവബത്ത 1500ല്‍ നിന്ന് 1750 രൂപയായിവര്‍ദ്ധിപ്പിച്ചതായി മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം മൂന്നാംതവണയാണ് ഖാദി തൊഴിലാളികളുടെ ഉത്സവബത്ത വര്‍ദ്ധിപ്പിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 900 രൂപ മാത്രമാണ് ഉത്സവബത്ത നല്‍കിയിരുന്നത്. ഭരണത്തിലേറിയ ഉടനെ 1250 രൂപയായും പിന്നീട് 1500 രൂപയായും ഉത്സവബത്ത വര്‍ദ്ധിപ്പിച്ചിരുന്നു. പരമ്പരാഗത വ്യവസായമായ ഖാദി മേഖലയെ സംരക്ഷിക്കാന്‍ നിരവധി സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.
ഉല്‍പ്പാദന സഹായം 100 ശതമാനം വര്‍ദ്ധിപ്പിച്ചു. തൊഴിലാളികളുടെ മിനിമം കൂലി പരിഷ്‌ക്കരിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും ഖാദി ക്ഷേമ നിധി ബോര്‍ഡ് മുഖേന 1000 രൂപവീതവും, ഖാദി പ്രൊജക്റ്റ് ഓഫീസുകളില്‍ നിന്ന് 2000 രൂപ വീതവും സമാശ്വാസമായി നല്‍കി.