പ്ലസ് വൺ അപേക്ഷ, തിയ്യതി നീട്ടി.

ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി /വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി  2020 ആഗസ്റ്റ് 25 വൈകിട്ട് 5 മണി വരെ ദീര്‍ഘിപ്പിച്ചു. 
ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കുന്നതിനുള്ള സമയപരിധിയും 2020 ആഗസ്റ്റ് 25 വൈകിട്ട് 5 മണി വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 

പുതുക്കിയ പ്രവേശന ഷെഡ്യൂള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.