കോവിഡ് - 19 : മൂവായിരത്തിന് മേലെ രോഗികൾ, സംസ്ഥാനത്ത് ഇന്ന് (15 സെപ്റ്റംബർ 2020) 3215 പേര്‍ക്ക് കോവിഡ്; 89 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം, 3013 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.  2532 പേര്‍ രോഗമുക്തരായി. രോഗബാധയില്‍  3013 പേര്‍ക്കും സമ്പര്‍ക്കും മൂലമാണ് രോഗമുണ്ടായത്‌. 313 പേര്‍ ഉറവിടം അറിയാത്ത രോഗികളാണ്.  89 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം  സ്ഥിരീകരിച്ചു. 12 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.