കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ .സൂപ്പര്‍സ്പ്രെഡ് തടയുന്നതിന്റെ ഭാഗമായി ആള്‍ക്കൂട്ടം പാടില്ല ,അഞ്ചുപേരില്‍ കൂടുതല്‍ ഒന്നിച്ചു നില്ക്കാന്‍ പാടില്ല എന്നാണ് സര്‍ക്കാരിന്റെ ഉത്തരവ് .
1.ഒക്ടോബര് 3 മുതല്‍ 31 വരെ ഇത് പാലിക്കണം
2.ആള്‍ക്കൂട്ടം ഉണ്ടായാല്‍ ക്രിമിനല്‍ ചട്ട പ്രകാരം നടപടി
3.ആള്‍കൂട്ടം ഒഴിവാക്കാനുള്ള ചുമതല ജില്ലാ കളക്റ്റര്മാര്ക്ക്
4.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കും