വ്യാജ വാർത്തകൾക്കൊപ്പം കള്ള കണക്കും, അർണാബ് ഗോ സ്വാമിക്ക് എതിരെ പോലീസ് കേസ് : വൻകിട കമ്പനികൾ റിപ്പബ്ലിക്ക് ചാനലിന് പരസ്യം നൽകുന്നത് നിർത്തി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അർനാബ് ,റിപ്പബ്ലിക് ടീവി ,ടിആർപി എന്നിവ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്.റിപ്പബ്ലിക് ടീവിയുടെ റേറ്റിംഗ് ഉയർത്തി കാണിച്ച് കൂടുതൽ പരസ്യക്കാരെ നേടി എന്ന ആരോപണം ആണ് ആദ്യമുണ്ടായത് . എങ്ങനെ റേറ്റിംഗ് ഉയർത്തി എന്ന് പുറത്തു വന്ന വാർത്ത സാധാരണക്കാരെ ഞെട്ടിക്കുന്നതാണ് .റേറ്റിംഗ് ഉയർത്തുന്നതിനായി  ചാനല്‍ ട്യൂണ്‍ ചെയ്യുന്നതിന്  ആളുകള്‍ക്ക് പ്രതിമാസം 400-500 രൂപയാണ് നല്‍കിയിരുന്നതെന്ന് പൊലീസ് കമ്മീഷണര്‍ പരംബിര്‍ സിംഗ് .മുംബൈ  പോലീസ്  കേസെടുത്തതോടെ വാർത്ത വൻ വിവാദമായി മാറി.റിപ്പബ്ലിക്കിനോപ്പം മറ്റു രണ്ടു ചാനൽ കൂടി ഇത്തരത്തിൽ കൃത്രിമം കാണിച്ചു എന്ന ആരോപണം പുറത്തു വന്നു.ഇതോടുകൂടി എല്ലായിടത്തേക്കും അന്വേഷണം നടക്കാനുള്ള സാധ്യത ഉണ്ട്.

പൈസ വാങ്ങി ചാനൽ കാണുന്ന കുടുംബങ്ങൾ വലിയ അഴിമതിയാണ് നടത്തുന്നത്.മറ്റു ചാനലുകളെയും പരസ്യ ദാതാക്കളെയുമാണ് ഇവർ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്.ഈ വാർത്ത പുറത്തു വന്നതോട് കൂടി എല്ലാ സംസ്ഥാനങ്ങളിലെ   ചാനലുകളും ഇതേ കുറിച്ച് അന്വേഷിച്ചു മനസിലാക്കാൻ ശ്രമിക്കുകയും കൂടുതൽ അഴിമതികൾ പുറത്തു വരികയും ചെയ്യും.ചാനലുകളുടെ അഴിമതികൾക്ക് കൂട്ടുനിൽക്കുന്ന കുടുംബങ്ങൾ വലിയ വില നൽകേണ്ടി വരും

1.എന്താണ് ടി ആർ പി അഥവാ ടെലിവിഷൻ റേറ്റിംഗ് പോയിന്റ് ?

പ്രേക്ഷക പ്രീതി അളക്കുവാനായി പ്രേക്ഷകന് ടീ വി കാണുന്ന സമയം രേഖപ്പെടുത്തുന്ന ബാർ -ഓ -മീറ്റർ പല വീടുകളിലായി സ്ഥാപിച്ചിട്ടുണ്ട്.കേരളത്തിലെ കണക്കെടുത്താൽ ആയിരത്തി എഴുന്നൂറോളം വീടുകളിൽ ഇത്തരം ബാർ -ഓ -മീറ്റർ സ്ഥാപിച്ചിട്ടുണ്ട്.ഈ 1700 കുടുംബങ്ങളിൽ നിന്നാണ് എൺപതു ലക്ഷത്തിലധികം വരുന്ന പ്രേക്ഷകന്റെ അഭിരുചി മനസിലാക്കുന്നത്.സാമ്പത്തികം സാമൂഹികം ഭൂപ്രദേശം തുടങ്ങി പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വീടുകൾ തിരഞ്ഞെടുക്കുക. വീട്ടുടമസ്ഥന്റെ ,വീട്,കാർ ,വൈദ്യുതി ഉപയോഗം തുടങ്ങി പല സാമൂഹിക-സാമ്പത്തികഅവസ്ഥ കണക്കിലെടുക്കും.

2.എന്താണ് ബാർ -ഓ -മീറ്റർ ?
സെറ്റ് ടോപ് ബോക്സ് പോലെ ഒരു ഉപകരണമാണ് ബാർ -ഓ -മീറ്റർ .ഇതിനായി പ്രത്യേക റിമോട്ട് ഉണ്ടാകും .ഒരു ടെലിവിഷൻ പരിപാടി കാണുമ്പോൾ പ്രേക്ഷകൻ ഈ റിമോട്ടിൽ ഒരു ബട്ടൺ അമർത്തുന്നു. വീട്ടിലെ ഓരോ അംഗങ്ങൾക്കും ഓരോ ബട്ടൺ ഉണ്ടാകും .സ്ത്രീകൾ,പുരുഷന്മാർ,കുട്ടികൾ എന്നിവർക്ക് വെവ്വേറെ ബട്ടൺ ആണ് .ഈ ഐ ഡി കളിലൂടെയാണ് സ്ത്രീ പുരുഷൻ കുട്ടികൾ തുടങ്ങി ഏതു പ്രായത്തിലുള്ള ആളാണ് ഒരു പ്രത്യേക ചാനൽ എത്ര സമയം കണ്ടു എന്ന് തിട്ടപ്പെടുത്തുന്നത്.ഒപ്പം ഈ ബാർ -ഓ -മീറ്റർ വീഡിയോ സിഗ്നലും ഓഡിയോ സിഗ്നലും മീറ്ററിൽ രേഖപ്പെടുത്തും.

ബാർ -ഓ -മീറ്റർ സ്ഥാപിക്കുന്ന ജീവനക്കാരെ കണ്ടെത്തി കൈക്കൂലി നൽകി സ്വാധീനിക്കും എന്നുള്ളതാണ് ഇതിലെ പ്രധാന അഴിമതിയായി ചൂണ്ടി കാണിക്കുന്നത്.ജീവനക്കാരിൽ നിന്നും ബാർ -ഓ -മീറ്റർ ഉള്ള വീടുകളിലേക്കും പൈസ എത്തും .ടീ വി ഓണാക്കുമ്പോൾ തങ്ങളുടെ ചാനൽ കാണണം എന്ന ആവശ്യം ചാനലുകൾ ബാർ -ഓ -മീറ്റർ സ്ഥാപിക്കുന്ന ജീവനക്കാർ വഴി നടത്തുമെന്നും ,ഇതിനു പ്രത്യുപകാരമെന്നവണ്ണം മീറ്റർ സ്ഥാപിക്കുന്ന ജീവനക്കാർക്കും,ടീ വി കാണുന്ന കുടുംബങ്ങൾക്കും കൈക്കൂലി നൽകുന്നു എന്നതുമാണ് പുറത്തു വന്ന വിവരം.ഇതോടെ മീറ്റർ സ്ഥാപിച്ച ജീവനക്കാരും വഞ്ചനക്ക് കൂട്ടുനിന്ന കുടുംബങ്ങളും വൻ കുരുക്കിലകപ്പെട്ടിരിക്കുകയാണ.

ഒരാഴ്ചയിലെ ടി ആർ പിയുടെ മൊത്ത തുകയായ ജി ആർ പി നോക്കിയാണ് പരസ്യ ദാതാക്കൾ ചാനലുകളെ തിരഞ്ഞെടുക്കുന്നത്.ഇതിൽ നിന്നും ചാനലുകൾ നടത്തുന്ന വഞ്ചനയും അഴിമതിയുമാണ് പുറത്തു വന്നത്.ഓരോ ആഴചയിലെയും ജി ആർ പി കണക്കുകൾ ആഘോഷിക്കുന്ന ചാനലുകൾ എത്രത്തോളം വഞ്ചനാപരമായ സമീപനമാണ് പ്രേക്ഷകരോട് കാണിക്കുന്നത് എന്ന് ജനങ്ങൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.78000കോടിയിലധികം പരസ്യമാണ് പരസ്യ ദാതാക്കൾ ടെലിവിഷന് വേണ്ടി മുടക്കുന്നത്.പ്രേക്ഷകർക്കൊപ്പം പരസ്യദാതാക്കൾക്കും വഞ്ചിക്കപ്പെടുകയാണ്.

ടെലിവിഷൻ പ്രേക്ഷകർ ഇതോടെ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട് .ചാനലുകൾക്കു വേണ്ടി ചെയ്യുന്ന അഴിമതികൾക്ക് വലിയ വില നൽകേണ്ടി വരും.എന്ന ധാരണയിൽ പ്രവർത്തിച്ചാൽ നല്ലത്