കണ്ണൂർ ആലക്കോട് പതിമൂന്ന് വയസ്സുകാരൻ കോവിഡ് ബാധിച്ചു മരിച്ചു...

കണ്ണൂര്‍ : ആലക്കോട് പതിമൂന്നു വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചെറുകരക്കുന്നേല്‍ ജോസനാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

ഒക്ടോബര്‍ ആറിനാണ് പനിയെ തുടര്‍ന്ന് കുട്ടിക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമായതിന് പിന്നാലെ കുട്ടിയെ തളിപറമ്പ് താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. പനിക്ക് പിന്നാലെ ന്യുമോണിയ ബാധിച്ചത് ആരോഗ്യ നില കൂടുതല്‍ വഷളാക്കി.

കുട്ടിക്ക് കടുത്ത ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോസന്‍.