പുതിയ നയത്തിന്റെ ഭാഗമായി ജോലി ചെയ്യുന്നവര്‍ക്ക് ആദായ നികുതി നല്‍കേണ്ടി വരില്ല. വിവിധ രാജ്യങ്ങളില്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ദുബായിലേക്ക് ചേക്കേറുന്നതിനു അവസരം ഉണ്ടായിരിക്കും. ഇതിന് ആവശ്യമായ ഡിജിറ്റല്‍ പരിതസ്ഥിതികളും വാഗ്ദാനം ചെയ്യുകയാണ് ദുബായി.
കുറഞ്ഞത് ആറു മാസം എങ്കിലും വാലിഡിറ്റി ഉള്ള പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും പ്രതിമാസം 5,000 യുഎസ് ഡോളര്‍ എങ്കിലും ശമ്പളം ഉള്ളവര്‍ക്കുമാണ് ഈ പദ്ധതിയുടെ ഗുണം ലഭിയ്ക്കുക. നിലവിലെ തൊഴില്‍ ദാതാവ് നല്‍കിയ സാക്ഷ്യപത്രം, പേയ്‌മെന്റ് സ്ലിപ്, മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ സഹിതം ഇതിനായി അപേക്ഷിയ്ക്കാം.