കോവിഡ് - 19 : സംസ്ഥാനത്ത് ഇന്ന് (24 നവംബർ 2020) 5420 പേര്‍ക്ക് കൊവിഡ്; 5149 പേര്‍ക്ക് രോഗമുക്തി; സമ്പർക്കത്തിലൂടെ 4693 പേർക്ക് രോഗം.

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 5149 പേര്‍ രോഗമുക്തി നേടി. 4693 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടം അറിയാത്ത 592 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ ആരോഗ്യപ്രവർത്തകരാണ്. 24 മണിക്കൂറിൽ 59983 സാമ്പിളുകൾ പരിശോധിച്ചു.