നാൽപ്പതാം സ്ഥാപക വാർഷിക ദിനത്തിൽ കാരുണ്യ ഭവൻ അന്തേവാസികൾക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറി മാതൃകയായി DYFI ആലക്കോട് ബ്ലോക്ക് കമ്മിറ്റി..

സ്ഥാപക ദിനത്തിൽ കാരുണ്യ ഭവനിൽ ഭക്ഷണ വസ്തുക്കൾ കൈമാറി മാതൃകയായി യുവജന സംഘടനയായ ഡി. വൈ. എഫ്. ഐ. സ്ഥാപക ദിനമായ ഇന്നാണ് ആലക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാണോക്കുണ്ടിൽ പ്രവർത്തിക്കുന്ന വയോജന അഗതി മന്ദിരമായ കരുണ്യഭവനിലേക്ക് ആവശ്യമായ അരിയും പച്ചക്കറികളും കൈമാറിയത്. സംഘടന സ്ഥാപിതമായത്തിന്റെ  നാൽപ്പതാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന വിവിധ ജനകീയ പരിപാടികളിൽ ഒന്നാണ് ഇത്. ബ്ലോക്ക് കമ്മിറ്റി നേതൃത്വ സ്ഥാനത്തുള്ള സന്ദീപ്, മൊയ്തീൻ, ഋഷികേശ്, അരുൺ ജോയി, വിജേഷ്  എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.