വാട്ട്‌സ്ആപ്പ് സ്വകാര്യ വിവരങ്ങൾ വിൽക്കുന്നുവോ ? അടുത്ത മാസം മുതല്‍ ഈ നയം അംഗീകരിക്കാത്തവര്‍ക്ക് വാട്‌സാപ്പ് ഉപോഗിക്കാന്‍ കഴിയില്ല. | WhatsApp

അടുത്ത മാസം മുതല്‍ ഈ നയം അംഗീകരിക്കാത്തവര്‍ക്ക് വാട്‌സാപ്പ് ഉപോഗിക്കാന്‍ കഴിയില്ല. ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ചതാണ് പുതിയ നയം.


വാട്‌സാപ് വരിക്കാരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റ്വര്‍ക്, ഏതൊക്കെത്തരം വാട്‌സാപ് ഗ്രൂപ്പുകളില്‍ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്‌സൈറ്റുകള്‍ വാട്‌സാപ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ വാട്‌സാപ്പിന്റെ ഉടമകളായ ഫെയ്‌സ്ബുക്കുമായും ഇന്‍സ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റര്‍നെറ്റ് കമ്ബനികളുമായും പങ്കുവയ്ക്കുമെന്നാണ് പുതിയ നയത്തില്‍ പറയുന്നത്.


വാട്‌സാപ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിന്റെ അനുബന്ധ വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടും. വാട്‌സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവില്‍വരും.