ആശങ്ക വേണ്ട, അന്നം മുട്ടിക്കാൻ ഒരു പ്രതികാര പക്ഷത്തിനും ആവില്ല : സംസ്ഥാന സർക്കാരിന്റെ വിഷു - ഈസ്റ്റർ കിറ്റ് ഇന്ന് മുതൽ.

റേഷൻ കടകൾ വഴി ഇന്ന് മുതൽ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. കിറ്റ് വിതരണത്തിൽ നേരത്തെ സർക്കാർ തെരെഞ്ഞെടുപ്പ് കമീഷന് വിശദീകരണം നൽകിയിരുന്നു.

കിറ്റ് വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തീരുമാനിച്ചതാണ്
ഈസ്റ്റർ, വിഷു ആഘോഷത്തിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ അരി വിതരണം തടഞ്ഞ കമീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു