കോവിഡ് - 19 : പതിനാല് ജില്ലയ്ക്കും അഞ്ചുകോടി സംസ്ഥാന സർക്കാരിന്റെ അധികസഹായം.

സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനായി ആവശ്യമായ തുക സർക്കാർ ഖജനാവിൽ നിന്നും അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടിൽ നിന്നും ഓരോ ജില്ലയ്ക്കും അഞ്ചുകോടി രൂപ വീതമാണ് അനുവദിച്ചത്. ജില്ലാ കളക്ടർമാർക്കാണ് തുക അനുവദിക്കാനുള്ള അധികാരം. 

നേരത്തേ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ അടച്ചുപൂട്ടിയ എല്ലാ സിഎഫ്എൽടിസി കളും വീണ്ടും സജീവമാക്കാനും പുതിയവ കണ്ടെത്തി തുറക്കാനും കോവിഡ് പരിശോധന കേന്ദ്രങ്ങൾ കൂടുതൽ പ്രവർത്തിപ്പിക്കാനും ഇതിലൂടെ സാധിക്കും. ജില്ലാ അടിസ്ഥാനത്തിൽ ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം വിവിധ വകുപ്പുകൾക്ക് ആവശ്യമായ ഫണ്ടും ലഭ്യമാക്കുകയാണ് ലക്ഷ്യം.