ദുരന്തം വിതക്കാൻ വരുന്നു ബ്ലിസ്റ്റർ ബീറ്റിലുകളും, വേണം ജാഗ്രത...


കോവിഡ് രണ്ടാം തരംഗം മൂർധന്യത്തിൽ നിന്നിരുന്ന ദിവസങ്ങളിൽ വൈറസിനൊപ്പം പറഞ്ഞു കേട്ട മറ്റൊരു പേരാണ് ബ്ലിസ്റ്റർ ബീറ്റിലുകൾ അഥവാ പൊള്ളിക്കുന്ന വണ്ടുകൾ. എറണാകുളം ജില്ലയിലും പ്രത്യേകിച്ച് കാക്കനാട് പ്രദേശങ്ങളിലും ആലപ്പുഴ ജില്ലയിലെ പ്രാന്തപ്രദേശങ്ങളിലുമാണ് ഇവ ഭീതി അഴിച്ചുവിട്ടത്.


സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ഈ വണ്ടുകൾ പക്ഷേ ഒരു പുതിയ സ്പീഷീസ് ഒന്നുമല്ല. പൊള്ളിക്കുന്ന വണ്ടുകൾ ഉപദ്രവമേൽപ്പിക്കുന്നത് സർവ്വസാധാരണയായ ഒരു കാര്യമാണ്. ഒട്ടേറെ പേർക്ക് ഒരേ സമയം ആക്രമണം നേരിടേണ്ടി വന്നു എന്നതാണ് ഇത്തവണ ഈ വണ്ടുകളെ വാർത്തയ്ക്ക് പാത്രമാക്കിയത്. അശ്രദ്ധയും പരിചയക്കുറവും അപകട സാധ്യതയ്ക്ക് കാരണമാക്കുന്ന ബ്ലിസ്റ്റർ ബീറ്റിലുകളുടെ സവിശേഷതകളും ഇവ തൊലിപ്പുറത്ത് ഉണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങളും അവയുടെ ചികിത്സയും ഒപ്പം വണ്ടുകളെ തുരത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്റ്റാർകെയർ ഹോസ്പിറ്റൽ സീനിയർ ഡെർമറ്റോളജിസ്റ്റ് ഫിബിൻ തൻവീർ വിശദമാക്കുന്നു.