തൊഴിലാളികളുടെ മക്കൾക്ക് ഐടിഐ പ്രവേശനം, അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പന്റും. | ITI Admission.

വ്യവസായ പരിശീലന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ 11 ഐ.ടി.ഐ.കളിൽ 12 ട്രെഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ള 240 സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.


10-ാം ക്ലാസാണ് അടിസ്ഥാന യോഗ്യത. തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രതിമാസം 300 രൂപ സ്റ്റൈപ്പൻഡ് നൽകും. താത്പര്യമുള്ളവർ http://www.labourwelfarefund.in ൽ ഓൺലൈനായി അപേക്ഷിക്കണമെന്ന് ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.


പ്രവേശനം ലഭിക്കുന്ന ഗവ. ഐ.ടി.ഐ.കളും ട്രേഡുകളും


ധനുവച്ചപുരം -വയർമാൻ, ചാക്ക-ടർണർ, കൊല്ലം- മെക്കാനിക് ഡീസൽ, ഏറ്റുമാനൂർ- വെൽഡർ /ഫിറ്റർ, ചെങ്ങന്നൂർ- മോട്ടോർ വെഹിക്കിൾ മെക്കാനിക്, കളമശ്ശേരി-ഫിറ്റർ, ചാലക്കുടി- ടെക്‌നിക്കൽ പവർ ഇലക്ട്രോണിക് സിസ്റ്റംസ്, മലമ്പുഴ- ഇലക്ട്രീഷൻ, അഴീക്കോട്- ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, കോഴിക്കോട്-റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ടെക്‌നീഷ്യൻ, കണ്ണൂർ- ഇലക്ട്രോണിക് മെക്കാനിക്.